KeralaNews

ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം: വിശദീകരണവുമായി കെ.കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് കോവിഡ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്നതിനും അവര്‍ പുറത്ത് പോകാതെ സൂക്ഷിച്ചുകൊണ്ട് അവരെയാകെ പരിശോധിക്കാന്‍ വേണ്ടിയുമാണെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. കോവിഡ് വൈറസ് എന്നത് വളരെ പ്രയാസകരമായ ഒരു വൈറസ് ആണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഒരു നിമിഷം പോലും പാഴാക്കാതെ കണ്ണും കാതും തുറന്നിരുന്ന് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും പോലീസും ക്ഷീണിച്ചു. എങ്കിലും അവര്‍ തളരാതെ നോക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലം നമ്മുക്ക് ഇതുവരെ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വളരെ കര്‍ശനമായ നടപടികളിലേക്ക് നാം പോകേണ്ടതുണ്ട്. ആള്‍ക്കാര്‍ കൂട്ടം കൂടരുത്. കൈകള്‍ കഴുകണം. മാസ്ക് ധരിക്കണം. വ്യക്തിപരമായി അകലം പാലിക്കണം. ഓരോ വ്യക്തിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. കാര്യങ്ങള്‍ കൈവിട്ട് പോകില്ല എന്നുതന്നെയാണ് കരുതുന്നത്. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button