മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. തിങ്കളാഴ്ച 5,368 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച 6,000 പുതിയ രോഗികളെ രേഖപ്പെടുത്തിയ ശേഷം ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗബാധയേറ്റ് 204 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ ഇതുവരെ 2,11,987 കോവിഡ് കേസുകളാണ് രോഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 9,026 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 1,15,262 കോവിഡ് -19 രോഗികളാണ് മുക്തരായത്. ഇതുവരെ 11,35,447 കോവിഡ് പരിശോധനകള്‍ സംസ്ഥാനം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം നിലവില്‍ 87,681 ആണ്.
അതേസമയം സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ തിങ്കളാഴ്ച 1,200 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം 85,724 ആയി. കൂടാതെ മുംബൈയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 4,938 ആയി ഉയര്‍ന്നിരിക്കുകയാണ്.
കോവിഡ് രോഗികളില്‍ സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 54.37% ആണ്, ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 60 ശതമാനമായിരുന്നു രാജ്യത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി. രാജ്യത്തൊട്ടാകെയുള്ള കൊറോണ വൈറസ് രോഗത്തിന് പോസിറ്റീവ് പരീക്ഷിക്കുന്ന സാമ്പിളുകളുടെ ശരാശരി നിരക്ക് – കോവിഡ് -19 ന്റെ ദേശീയ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 6.73 ശതമാനമാണെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Post Your Comments