ലണ്ടന്‍: മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ശക്തമായ നിരോധനം ഏർപ്പെടുത്താൻ നീക്കവുമായി ബ്രിട്ടണ്‍. ബ്രക്‌സിറ്റിന് ശേഷമുള്ള നയരൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എടുക്കാന്‍ പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. ഇതാദ്യമായാണ് ബ്രിട്ടണ്‍ സ്വന്തമായി ഒരു മനുഷ്യാവകാശ നയം പ്രഖ്യാപി ക്കുന്നത്.
ആഗോള തലത്തില്‍ മുമ്പ് ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് മറ്റെല്ലാ രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടണും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിമുതല്‍ മനുഷ്യാവകാശ മേഖലയില്‍ ലോകത്തിലെവിടേയും പ്രശ്‌നം സൃഷ്ടിക്കുന്ന സംഘടനകള്‍, രാജ്യങ്ങളുടെ തലവന്മാര്‍, മറ്റ് വ്യക്തികള്‍ എന്നിവരെ ഏതു സമയവും തടയാനും ബ്രിട്ടണിലെത്തിയാല്‍ അറസ്റ്റ്‌ചെയ്യാനും പുതിയ നിയമം സഹായിക്കുമെന്നും റാബ് വ്യക്തമാക്കി.
ഏകദേശം ഒരു ഡസണ്‍ അത്തരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. റഷ്യ, സൗദി അറേബ്യ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. എന്നാലിതുവരെ ചൈന പട്ടികയില്‍ പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനം നടത്തുന്ന സംഘടനകളെ സഹായിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും റാബ് പറഞ്ഞു. നിലവില്‍ ആഗോളതലത്തില്‍ അത്തരം കുറ്റങ്ങള്‍ ചെയ്ത സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ബ്രിട്ടണില്‍ ഉള്ള സ്വത്ത് കണ്ടുകെട്ടാനും നിയമം അധികാരം നല്‍കുന്നുണ്ട്.
Post Your Comments