പൂനെ : 55 കാരന്‍ കോവിഡ് കെയര്‍ സെന്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ കോണ്ട്വയിലാണ് സംഭവം. ജൂലൈ 4 നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കോണ്ട്വയിലെ സിംഹഗഡ് ഗേള്‍സ് ഹോസ്റ്റലിലെ ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മരിച്ചയാളുടെ മകനും രോഗബാധ ഉണ്ടായിരുന്നു. 6 വയസ്സുള്ള മകന്റെയും മറ്റു രണ്ടു പേരുടെയുമൊപ്പമായിരുന്നു ഇയാള്‍ കോലിുഡ് സെന്ററില്‍ താമസിച്ചിരുന്നത്.
പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും തുടര്‍ന്ന് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു. പിന്നീട് മുറിയിലുള്ളവര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ പോയസമയത്ത് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ തനിക്ക് ടെന്‍ഷനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് മകനും മറ്റ് രണ്ട് പേരും പറഞ്ഞുയെന്ന് കോണ്ട്വ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ വിനായക് ഗെയ്ക്വാഡ് പറഞ്ഞു.
മറ്റ് മൂന്നുപേരും രാവിലെ 10 ഓടെ മുറിയില്‍ നിന്ന് പുറത്തുപോയി. അവര്‍ വന്നപ്പോള്‍ 55 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന് ശ്വസന പ്രശ്‌നങ്ങളും ചുമയുമുണ്ടായിരുന്നുവെന്ന് വാനോവറി ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുനില്‍ കല്‍ഗുത്കര്‍ പറഞ്ഞു.
കോന്ധ്വ പോലീസ് സ്റ്റേഷനില്‍ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പിഎംസി സ്റ്റാഫ് മൃതദേഹം സംസ്‌ക്കരിക്കും.
Post Your Comments