അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 683 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 440 പേര്‍ക്ക് രോഗം ഭേദമായി.
രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
47,000 പുതിയ കോവിഡ് പരിശോധനകളും നടത്തിയതായി മന്ത്രാലയം അറിയിച്ചു.
ഇതിടെ രാജ്യത്ത് മൊത്തം കേസുകളുടെ എണ്ണം 51,540 ആയി. 40,297 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ 10,920പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ വൈറസ് ബാധമൂലം 323 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
Post Your Comments