KeralaNews

സപ്ലൈകോ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി പി തിലോത്തമന്‍

കൊല്ലം: ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്‌ലെറ്റ്, പാലത്തറ എന്‍ എസ് ഹോസ്പിറ്റലിന് സമീപത്തെ നവീകരിച്ച ഔട്ട്‌ലെറ്റ് എന്നിവ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സപ്ലൈകോ ഔട്ട്ലെറ്റുകള്‍ നവീകരിച്ചത്. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍, പീപ്പിള്‍ ബസാറുകള്‍ എന്നിങ്ങനെയായി 1500 സപ്ലൈകോ ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് 87.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഗുണമേ•യുള്ള 17 വിഭവങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ വഴി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ വിതരണം ചെയ്യുന്നതിന്റെ ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോയുടെ സഹായത്തോടെ വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അവശേഷിക്കുന്ന 14 പഞ്ചായത്തുകളിലും സമയബന്ധിതമായി സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button