കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീട്ടിനുള്ളില്‍ നാല് ദിവസം പഴകിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധന്‍ (70) ന്റെ മൃതദേഹമാണ് മുറിയിലെ കട്ടിലിനു മുകളില്‍ നിന്നായി കണ്ടെത്തിയത്.
വേലായുധനെ കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തോടൊപ്പം വീടിനുള്ളില്‍ മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകന്‍ ഗംഗാധരനുമാണ് താമസിച്ചിരുന്നത്. വേലായുധന്‍ മരിച്ച കാര്യം ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല.
Post Your Comments