വ്ലാഡ് മിർപുടിൻ കമ്യുണിസ്റ്റാണെന്നും കമ്യൂണിസ്റ്റ്കാരുടെ അധികാരക്കൊതിക്ക് ഉദാഹരണമാണ് അദ്ദേഹമെന്നും ഏഷ്യാനെറ്റിലെ മുൻഷി പറയുന്നതായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻഷിയുടേത് വിവരക്കേടോ അതോ കമ്യൂണിസ്റ്റുകാർക്കെതിരായ അറിഞ്ഞു കൊണ്ടുള്ള പാരയോ?രണ്ടായാലും അൺ സഹിക്കബ്ൾ. എല്ലാറ്റിനും ഒരു പരിധിയൊക്കെയില്ലേ? ഇന്ന് പുട്ടിൻ. നാളെ ട്രം പിനേയും മുൻഷി സഖാവാക്കും അതിന് മുമ്പെങ്കിലും ശ്രീ.എം.ജി.രാധാകൃഷ്ണൻ ഇടപെടേണ്ടതാണെന്നും എംബി രാജേഷ് പറയുന്നു.
Read also: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഏഷ്യാനെറ്റിലെ മുൻഷി പറയുന്നു വ്ലാഡ് മിർപുടിൻ കമ്യുണിസ്റ്റാണെന്ന്! കമ്യൂണിസ്റ്റ്കാരുടെ അധികാരക്കൊതിക്ക് ഉദാഹരണമത്രേ റഷ്യൻ പ്രസിഡൻ്റ് പുടിൻ !!
ഇതു കേട്ടപ്പോൾ രസകരമായ ഒരു സംഭവം ഓർത്തു. ലോക ജനാധിപത്യ യുവജന ഫെഡറേഷൻ്റെ പോർച്ചുഗലിൽ നടന്ന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഞാനും ഇപ്പോഴത്തെ പി.എസ്.സി.അംഗവും അന്ന് യുവജന നേതാവുമായ ഡോ. ജിനു ഉമ്മൻ സഖറിയയും യാത്ര ചെയ്യുകയായിരുന്നു. സോവിയറ്റ് യൂണിയനെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുകയാണ്. എല്ലാം കേട്ട് വിമാനത്തിൽ അടുത്ത സീറ്റിലിരുന്ന ഒരു മദ്ധ്യ തിരുവിതാംകൂറുകാരൻ്റെ അത്ഭുതത്തോടെയുള്ള ചോദ്യം.”ചേട്ടാ അപ്പോൾ ഈ റഷ്യയിലിപ്പോ കമ്യുണിസ്റ്റുകാരല്ലിയോ ഭരിക്കുന്നത്?”
നിയന്ത്രണം വിട്ട ജിനു ” ഇത്രയും വലിയ വിവരക്കേട് ചോദിച്ചതിന് ശിക്ഷയായി ഇയാളെ ഇപ്പൊ പുറത്തേക്ക് തള്ളിയിടേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് ഈ സീറ്റിൽ നിന്നെങ്കിലും പുറത്താക്കണം” എന്നായി.
മുൻഷിയുടേത് വിവരക്കേടോ അതോ കമ്യൂണിസ്റ്റുകാർക്കെതിരായ അറിഞ്ഞു കൊണ്ടുള്ള പാരയോ?രണ്ടായാലും അൺ സഹിക്കബ്ൾ. എല്ലാറ്റിനും ഒരു പരിധിയൊക്കെയില്ലേ? ഇന്ന് പുട്ടിൻ. നാളെ ട്രം പിനേയും മുൻഷി സഖാവാക്കും അതിന് മുമ്പെങ്കിലും ശ്രീ.എം.ജി.രാധാകൃഷ്ണൻ ഇടപെടേണ്ടതാണ്.
Post Your Comments