KeralaLatest NewsNews

തലസ്ഥാന നഗരിയിൽ കോടികൾ വിലമതിക്കുന്ന സ്വർണ്ണം കണ്ടെത്തി

കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോടികൾ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചു. എയർപോർട്ടിലെ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന.

കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ദുബായിൽ നിന്നാണ് പല ബോക്‌സുകളിലായി സ്വർണം എത്തിയത്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ALSO READ: നടന്നത് മാവോയിസ്റ്റ് ഭീകരരുടേതിന് സമാനമായ തരത്തില്‍ ക്രൂരമായ ആക്രമണം ; കാണ്‍പൂരിലെ പോലീസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എതിതിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button