കൊൽക്കത്ത: കള്ളക്കടത്ത് സംഘം ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ചു. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക് പറ്റി. ബംഗ്ലാദേശില്‍ നിന്നുള്ള കള്ളക്കടത്തു സംഘമാണ് ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബിഎസ്എഫിന്റെ ബന്സ്ഘ ട്ട പോസ്റ്റിന് സമീപമായിരുന്നു സംഭവം.12 പേര് അടങ്ങുന്ന സംഘം മുളവടി ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതേ തുടര്‍ന്നു സൈന്യം പന്പ് ആക്ഷന്‍ തോക്ക് ഉപയോഗിച്ച് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഇതോടെ കള്ളക്കടത്ത് സംഘം അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് ഓടിപോയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ALSO READ: കോവിഡ് ഭീതി; പോലീസുകാരുടെ അനാവശ്യ യാത്രകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
സൈനികരുടെ വെടിവയ്പില്‍ രണ്ട് മൂന്ന് അക്രമികള്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments