Latest NewsIndiaNews

കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടയിലും പെണ്‍വാണിഭം തകൃതി : അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് 27 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു • ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവതിയുള്‍പ്പടെ 27 യുവതികളെ ബെംഗളൂരുവിലെ വേശ്യാലയത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി സിസിബി വനിതാ വിഭാഗം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) മുദ്വിയും സംഘവും നടത്തിയ റെയ്ഡിലാണ് വന്‍ പെണ്‍വാണിഭ സംഘം വലയിലായതെന്ന് സിസിബി ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) കുൽദീപ് ജെയിൻ പറഞ്ഞു.

രക്ഷപ്പെടുത്തിയ സ്ത്രീകളിൽ നേപ്പാളിൽ നിന്നും പഞ്ചാബിൽ നിന്നും ഒൻപത് വീതവും ഡല്‍ഹിയില്‍ നിന്ന് നാല് പേരും മഹാരാഷ്ട്രയിൽ നിന്ന് രണ്ട് വീതവും ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും വീതം ഉണ്ടെന്ന് ജെയ്ൻ പറഞ്ഞു.

പ്രധാന നടത്തിപ്പുകാരനായ രാജസ്ഥാന്‍ സ്വദേശി യോഗേഷിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button