KeralaLatest NewsNews

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനമുണ്ട്;- ഐഎംഎ പ്രസിഡന്റ്

സംസ്ഥാനത്ത് രോഗ ഉറവിടമറിയാത്തതായി എൺപതോളം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌

തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിൽ കോവിഡ് സമൂഹ വ്യാപനമുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്. സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യമാണ്. മലയാളത്തിലെ പ്രമുഖ മാധ്യമമായ 24 നോടാണ് എബ്രഹാം വർഗീസിന്റെ പ്രതികരണം. സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ വർധിക്കുകയാണ്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരുടെ ടെസ്റ്റ് വർധിപ്പിക്കണമെന്നും കേരളത്തിൽ നടപ്പാക്കിയ ഇളവുകൾ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് രോഗ ഉറവിടമറിയാത്തതായി എൺപതോളം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. എടപ്പാളിൽ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം വരാൻ പത്ത് ദിവസമെടുത്തു. സാധാരണ ഗതിയിൽ പത്ത് ദിവസം എടുക്കാറില്ല. ഈ പത്ത് ദിവസവും ഇവർ രോഗികളെ കണ്ടിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

ALSO READ: അവസരവാദമോ ആക്ടിവിസമോ? തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് പിന്മാറിയപ്പോൾ രക്ഷകനായി എത്തിയത് ബി. ഉണ്ണികൃഷ്ണന്‍; വിധു വിന്‍സെന്റിന്റെ രാജിയുടെ യഥാർത്ഥ കാരണം ചർച്ചയാകുന്നു

കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരകിയാണ്. ഇന്നലെ സമ്പർക്കം വഴി 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും, എറണാകുളത്തും, പൊന്നാനിയിലും സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ഐഎംഎ പ്രസിഡന്റ് ഡോ.. എബ്രഹാം വർഗീസിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button