ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റിൽ ഇട്ട കോളജ് പ്രൊഫസർ പൊലീസ് പിടിയിൽ. നിരവധി പെൺകുട്ടികളുമായി അശ്ലീല വീഡിയോ ചെയ്തിട്ടുണ്ടെന്ന് പ്രൊഫസർ പൊലീസിനോട് സമ്മതിച്ചു. വീഡിയോ പകർത്താനായി ഉപയോഗിച്ച ക്യാമറയും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
അസമിലെ ദിബ്രുഗഡ് സർവകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി ചൗധരിയാണ് പിടിയിലായത്. സർവകലാശാല രജിസ്റ്റാർ ഡോ. ഹരിചന്ദ്ര മഹന്തയുടെ പരാതിയിലാണ് പൊലീസ് പ്രൊഫസർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ALSO READ: എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ഒളിഞ്ഞിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്
അതേസമയം, സർവകലാശാലയിലെ വിദ്യാർഥികളല്ല വീഡിയോയിലുള്ളതെന്നും അത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു. സർവകലാശാലയിലെ ചില വിദ്യാർഥിനികളുമായി ചേർന്നാണ് പ്രൊഫസർ വീഡിയോ നിർമിച്ചെന്ന രീതിയിൽ അഭ്യൂഹങ്ങളും സോഷ്യൽമീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.
Post Your Comments