Latest NewsKeralaNews

കടൽ കൊലക്കേസിൽ ഗൗ​ര​വകരമായ നടപടി ഉണ്ടായില്ല: പ്ര​ധാ​ന​മ​ന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഇ​റ്റാ​ലി​യ​ന്‍ ക​പ്പ​ലി​ലെ നാ​വി​ക​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ല്‍ ഗൗ​ര​വകരമായ നടപടി ഉണ്ടായില്ലെന്ന് കേരളം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു. പ്ര​തി​ക​ളെ ഇ​ന്ത്യ​ന്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന വി​ധി ഞെട്ടിക്കുന്നതാണെന്നും ന​മ്മു​ടെ പൗര​ന്മാ​ര്‍​ക്ക് സാ​ധ്യ​മാ​യ നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കു​റ്റ​വാ​ളി​ക​ള്‍ ഇ​റ്റ​ലി​യി​ലെ കോ​ട​തി​യി​ല്‍ നീ​തി​പൂ​ര്‍​വ്വ​ക മാ​യി വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഇ​ന്ത്യാ​ഗ​വ​ണ്‍​മെ​ന്‍റ് സ​മ്മ​ര്‍​ദ്ദ​മു​യ​ര്‍​ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാവ് അക്രമിച്ചു ; മുങ്ങല്‍ വിദഗ്ധന് ദാരുണാന്ത്യം

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ​യും ദുഃ​ഖം ട്രി​ബ്യൂ​ണ​ലിന്റെ ഈ വിധി മൂലം കൂടി. സു​പ്രീം​കോ​ട​തി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ ങ്മൂ​ല​മ​നു​സ​രി​ച്ച്‌ ട്രി​ബ്യൂ​ണ​ല്‍ വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ പോ​കാ​ന്‍ ക​ഴി​യി​ല്ല. കേ​സി​ല്‍ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ട്രി​ബ്യൂ​ണ​ല്‍ വി​ധി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് വി​ല​പ്പെ​ട്ട ര​ണ്ട് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തി​ന്, ഉയ​ര്‍​ന്ന ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം. കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ ഇ​തു സാ​ധ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ല്‍ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button