Latest NewsInternational

ചൈനീസ് പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയും തമ്മിലുളള കൂടിക്കാഴ്ച റദ്ദാക്കി, ഷീ ജിന്‍പിംഗിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം

എന്നാല്‍ കൊവിഡ് വൈറസ് വ്യാപനത്തെ തുര്‍ടര്‍ന്ന് കൂടികാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.

ടോക്കിയോ : ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുളള കൂടികാഴ്ച റദ്ദാക്കി. ഷി ജിന്‍പിംഗിനെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ഷിന്‍സോ ആബെ വ്യക്തമാക്കി. ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരേ ടോക്കിയോയില്‍ വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലിലാണ് ജപ്പാന്‍ സന്ദര്‍ശനം നടത്താന്‍ ചൈനീസ് പ്രസിഡന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് വ്യാപനത്തെ തുര്‍ടര്‍ന്ന് കൂടികാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.

2008 ലാണ് അവസാനമായി ചെെനീസ് പ്രസിഡന്റ് ജപ്പാന്‍ സന്ദര്‍ശനം നടത്തിയത്. കൊവിഡ് വൈറസ് ജപ്പാനില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണം ചെെനയാണെന്ന് ജപ്പാന്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റുമായി കൂടികാഴ്ച നടത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജപ്പാന്‍. ചെെനയും ജപ്പാനും തമ്മില്‍ ഹോങ്കോംഗിനെ ചൊല്ലി സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ചെെനീസ് ദേശീയ സുരക്ഷാ നിയമം ഹോങ് കോങിലെ ജാപ്പനീസുകാരുടെയും ജാപ്പനീസ് കമ്പനികളുടെയും അവകാശം ദുര്‍ബലപ്പെടുത്തുമെന്ന് ജപ്പാന്‍ ഭയപ്പെടുന്നു.

1400 ജാപ്പനീസ് കമ്പനികളാണ് ഹോങ് കോങിലുളളത്. ചൈനീസ് ദേശീയ സുരക്ഷ നിയമനിര്‍മാണം ഹോങ് കോങിന്റെ അടിത്തറ ഇളക്കി മറിക്കുമോയെന്നും ജപ്പാന്‍ ബിസിനസ് സംഘം ആശങ്കപ്പെടുന്നു. കൊവിഡ് വൈറസ് വ്യാപനം ചെെന ദുരൂപയോഗം ചെയ്യുന്നുവെന്നും, കൊവിഡിന്റെ മറവില്‍ ആഗോള സാമ്പത്തിക കേന്ദ്രമായ ഹോങ് കോങിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചെെന ശ്രമിക്കുന്നുവെന്നും ജപ്പാന്‍ ആരോപിച്ചു. ജപ്പാന്‍ വ്യോമാതിര്‍ത്തിക്ക് സമീപം ചെെനീസ് വിമാനങ്ങള്‍ പറന്നു കയറിയ സാഹചര്യമാണ് അടുത്ത ദിവസങ്ങളില്‍ ഉണ്ടായത്.

യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്

ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ ഇതിനെ തുരത്തിയിരുന്നു. ജപ്പാന്‍ തുടര്‍ നടപടി സ്വീകരിച്ചാല്‍ ഈ മേഖലയില്‍ വലിയ രീതിയിലുളള സംഘര്‍ഷമുണ്ടാകും. ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ അമേരിക്കയും ഇടപെട്ടേക്കാം. കാരണം ഇരു രാജ്യങ്ങള്‍ തമ്മിലുളള ഉടമ്ബടി അനുസരിച്ച്‌ ടോക്കിയോ പ്രതിരോധിക്കാന്‍ അമേരിക്ക ബാധ്യസ്ഥമാണ്.സെങ്കാക്കു ദ്വീപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രദേശം അന്താരാഷ്ട്ര നിയമത്തിന് കീഴിലാണെന്നും ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button