KeralaCinemaLatest NewsIndiaNewsEntertainment

നമിതയും ഗൗതമിയും ഇനി ബിജെപിയുടെ സംസ്ഥാന തല നേതൃ മുഖങ്ങള്‍

ചലച്ചിത്ര താരങ്ങളായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയിട്ടുണ്ട്

ചെന്നൈ : സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്‌നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. ചലച്ചിത്ര താരങ്ങളായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കപ്പെടാതെയും റിപ്പോര്‍ട്ട്​ ചെയ്യപ്പെടാതെയും പോകുന്ന കുറ്റകൃത്യങ്ങള്‍ക്ക്​ എന്താണ്​ സംഭവിക്കുന്നത്; സായി പല്ലവി പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്. നമിതയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നടനും നാടക പ്രവര്‍ത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാന്‍ജി.

കെ.ടി. രാഘവന്‍, ജി.കെ. സെല്‍വകുമാര്‍, കരു നാഗരാജന്‍, ആര്‍ ശ്രീനിവാസന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നയിനര്‍ നാഗേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. മുന്‍ എഐഎഡിഎംകെ എംപി ശശികല പുഷ്പയെ ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമാക്കി. അതേസമയം മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വിഭാഗത്തെ തഴഞ്ഞതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡിഎംകെ പുറത്താക്കിയത്. മുന്‍ഡിഎംകെ എംഎല്‍എ വി പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷന്‍. 10 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 9 സെക്രട്ടറിമാര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം.

shortlink

Related Articles

Post Your Comments


Back to top button