Latest NewsIndiaNews

രാധ രവിക്ക് ശേഷം മറ്റൊരു തെന്നിന്ത്യൻ ചലച്ചിത്ര താരം കൂടി ബിജെപിയിലേക്ക്

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. നേരത്തെ തമിഴ് ചലച്ചിത്ര-ടെലിവിഷന്‍ താരമായ രാധാ രവി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജെ.പി നഡ്ഡയില്‍ നിന്നാണ് രാധാ രവി അംഗത്വം സ്വീകരിച്ചത്.

ആദ്യം ഡിഎംകെയില്‍ പ്രവര്‍ത്തിച്ച രാധാ രവി പിന്നീട് എഐഎഡിഎംകെയിലും ചേര്‍ന്ന് പ്രവൃത്തിച്ചിരുന്നു. ഇ2001ല്‍ നിയമസഭയിലേക്ക് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാധ രവി മത്സരിച്ച്‌ ജയിച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തില്‍ പെട്ടിട്ടുള്ളയാളാണ്.

ALSO READ: തെരഞ്ഞെടുപ്പിനിടെ പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്കെതിരെ വന്‍ പ്രതിഷേധമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ജെ.പി നഡ്ഡ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് റോഡ്‌ ഷോയിലും അദ്ദേഹം പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button