KeralaLatest NewsNews

ഷംനയാണ് വിളിക്കുന്നതെന്ന് പറയുമായിരുന്നു: സിനിമാ താരമായത് കൊണ്ട് ഇതൊന്നും വിശ്വസിച്ചില്ല: ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടതായും റഫീഖിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ഷംന കാസിമുമായി ഭർത്താവ് നിരന്തരം ഫോൺ വിളിക്കാറുണ്ടായിരുന്നുവെന്ന ആരോപണവുമായി റഫീക്കിന്റെ ഭാര്യ. ഷംനയാണ് വിളിക്കുന്നതെന്ന് പലപ്പോഴും പറയുമായിരുന്നു. ഷംനയെ പോലെ ഒരു താരമൊക്കെ ഇങ്ങനെ വിളിക്കേണ്ട കാര്യമില്ലല്ലോ എന്ന് തോന്നിയതുകൊണ്ട് ഇക്കാര്യം വിശ്വസിച്ചില്ല. പിന്നീട് ഈ ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും അവർ പറയുന്നു.

Read also: സമൂഹ വ്യാപനം: കേരളത്തിൽ വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണെന്ന് മുന്നറിയിപ്പ്

ഇതിന് മുന്‍പും തട്ടിപ്പ് കേസുകളില്‍ ഭര്‍ത്താവ് ജയിലില്‍ കിടന്നിട്ടുണ്ട്. സ്ത്രീകളുമായി ഫോണില്‍ ബന്ധങ്ങളുണ്ട്. ഇതിന്റെ പേരില്‍ സ്ഥിരമായി വീട്ടില്‍ വഴക്കിടാറുണ്ട്. ഒരു ഭാര്യയും ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് എതിർപ്പായിരുന്നുവെന്നും റഫീഖിന്റെ ഭാര്യ പറയുന്നു. അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ പറയുന്നു. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button