COVID 19KeralaLatest NewsNews

വിദേശത്ത് നിന്നെത്തിയ സുഹൃത്തിന്റെ കുടുംബത്തിന് ക്വാറന്റൈനില്‍ കഴിയാന്‍ സ്വന്തം വീട് വിട്ട് നല്‍കി യുവാവ്

കൊച്ചി : കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടമായും അല്ലാതെയും നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളെ സ്വന്തം വീട്ടുകാര്‍ പോലും അവഗണിക്കുന്ന സാഹചര്യത്തിൽ തന്റെ വീട് തന്നെ ക്വാറന്റീനില്‍ കഴിയാന്‍ വിട്ട് നല്‍കി മാതൃകയായിരിക്കുകയാണ് ഒരു യുവാവ്. എറണാകുളം ചെറായി സ്വദേശി നോബല്‍ കുമാറാണ് തന്റെ ചെറിയ വീട് സുഹൃത്തിന്റെ കുടുംബത്തിനായി നല്‍കിയിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് തിരികെ എത്തുകയാണെന്നും സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിട്ട് മാതാപിതാക്കളെ താമസിപ്പിക്കാന്‍ വാടക വീട് കിട്ടുന്നില്ലെന്നും സുഹൃത്ത് അറിയച്ചതോടെയാണ് യുവാവ് തന്റെ സ്വന്തം വീട് വിട്ട് നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സുഹൃത്ത് കോവിഡിനെ തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നും തിരികെയെത്തുന്ന വിവരം അറിയിച്ച് വിളിക്കുന്നത്. ജോലി നഷ്ടമായിട്ട് മൂന്നുമാസമായി. അടുത്ത ദിവസം നാട്ടിലേക്കുള്ള ഫ്‌ലൈറ്റില്‍ ഞാനും കുടുംബവും എത്തും. സ്വന്തം വീട്ടില്‍ തന്നെ ഞാനും ഭാര്യയും കുഞ്ഞും ക്വാറന്റീനില്‍ താമസിക്കും. പക്ഷേ അപ്പോള്‍ അമ്മയ്ക്കും അച്ഛനും ചേട്ടനും മാറി താമസിക്കുന്നതിന് വീട് നോക്കുന്നുണ്ട്. ഒന്നും ശരിയായിട്ടില്ല. എന്താണ് ചെയ്യാന്‍ പറ്റുന്നതെന്നും വാടക കൊടുക്കാമെന്നും സുഹൃത്ത് പറഞ്ഞു.

‘എന്റെ മനസില്‍ ഉണ്ടായിരുന്നത് എന്റെ വീട് തന്നെയായിരുന്നു. എന്റെ വീടു ചെറുതാണു സൗകര്യങ്ങള്‍ കുറവാണ് പറ്റുമെങ്കില്‍ എന്റെ വീട്ടില്‍ താമസിച്ചോളു വാടക വേണ്ട എന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ വാടക തരാമെന്നു അവന്‍ പറഞ്ഞുവെങ്കിലും ജോലി നഷ്ടപ്പെട്ട് ഈയവസരത്തില്‍ തിരികെ എത്തുന്ന സുഹൃത്തില്‍ നിന്നും പണം വാങ്ങുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.’

വീട്ടില്‍ ഇപ്പോള്‍ അമ്മ മാത്രമാണ് ഉള്ളത്. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മയ്ക്കും പൂര്‍ണ സമ്മതമായിരുന്നു. പിന്നാലെ അമ്മയെ അമ്മയുടെ സഹോദരിയെ വീട്ടിലാക്കുകയും വീട്ടിലെ ഞങ്ങളുടെ സാധനങ്ങളെല്ലാം മാറ്റി കൊടുക്കുകയും ചെയ്യുകയുമായിരുന്നു. ഇത് വലിയ കാര്യമൊന്നുമല്ലെന്ന് അറിയാം. നല്ല നിലയില്‍ കഴിയുന്ന നിരവധി പേരുണ്ട് നാട്ടില്‍. നമ്മളാല്‍ കഴിയുന്ന സഹായം മറ്റൊരാള്‍ക്ക് ചെയ്യുക എന്നതാണ് പ്രധാനം നോബല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button