COVID 19Latest NewsKeralaNews

ബന്ധുക്കളായ നാലു പേര്‍ ഉള്‍പ്പടെ കൊല്ലത്ത് 23 പേര്‍ക്ക് കോവിഡ്

കൊല്ലം • ബന്ധുക്കളായ നാലു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ സൗദിയില്‍ നിന്നും, നാലു പേര്‍ കുവൈറ്റില്‍ നിന്നും രണ്ടുപേര്‍ ദുബായില്‍ നിന്നും എത്യോപ്പിയ, ഖത്തര്‍, ഷാര്‍ജ, കസാഖിസ്ഥാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും നാലുപേര്‍ ഹൈദ്രാബാദില്‍ നിന്നും രണ്ടുപേര്‍ ബാംഗ്ലൂരില്‍ നിന്നും എത്തിയവരാണ്.

തേവലക്കര അരിനല്ലൂര്‍ സ്വദേശികളായ 34 ഉം 48 ഉം വയസുള്ള വനിതകള്‍, ഒന്‍പത് വയസുള്ള പെണ്‍കുട്ടി, 60 വയസുള്ള പുരുഷന്‍, ഇടമണ്‍ സ്വദേശിനികളായ വനിതകള്‍(33), (26), അഞ്ചല്‍ ചോരനാട് സ്വദേശി(36 വയസ്), തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി(58), ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി(48), ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി(32), പവിത്രേശ്വരം തെക്കുംപുറം സ്വദേശി(54), പുനലൂര്‍ ചാലിയക്കാവ് സ്വദേശി(57), കൊട്ടാരക്കര വാളകം സ്വദേശി(47), ഈസ്റ്റ് കല്ലട സ്വദേശി(58), കാഞ്ഞാവെളി സ്വദേശി(28), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(43), പുത്തനമ്പലം സ്വദേശി(32), തേവലക്കര പാലക്കല്‍ സ്വദേശി(30), തേവലക്കര സ്വദേശി(51), ഓടനാവട്ടം സ്വദേശി(32), ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി(52) അഞ്ചല്‍ വയല സ്വദേശി(31), കല്ലേലിഭാഗം സ്വദേശി(42) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അരിനല്ലൂര്‍ തേവലക്കര സ്വദേശികളായ ബന്ധുക്കള്‍ ജൂണ്‍ 26 ന് ഹൈദ്രാബാദില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ഇടമണ്‍ വെള്ളിമല സ്വദേശിനികള്‍ ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

അഞ്ചല്‍ ചോരനാട് സ്വദേശി ജൂണ്‍ 29 ന് സൗദി ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലാണ്.

ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

പവിത്രേശ്വരം തെക്കുംപുറം സ്വദേശി ദോഹയില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

പുനലൂര്‍ ചാലിയക്കാവ് സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

കൊട്ടാരക്കര വാളകം സ്വദേശി ദമാമില്‍ നിന്നും എത്തി ഐരണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഈസ്റ്റ് കല്ലട സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

കാഞ്ഞാവെളി സ്വദേശി ജൂണ്‍ 21 ന് ദുബായില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജൂണ്‍ 27 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

പുത്തനമ്പലം സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 22 ന് റിയാദില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

തേവലക്കര സ്വദേശി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഓടനാവട്ടം സ്വദേശി ജൂണ്‍ 29 ന് കസാഖിസ്ഥാനില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി ജൂണ്‍ 26 ന് എത്യോപിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

അഞ്ചല്‍ വയല സ്വദേശി ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലാണ്.

കല്ലേലിഭാഗം സ്വദേശി(42) കുവൈറ്റില്‍ നിന്നും എത്തി ജൂലൈ ഒന്നിന് ശേഖരിച്ച സ്രവം പോസിറ്റീവായി ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 20 നായിരുന്നു ജില്ലയില്‍ ഇതുവരെ ഏറ്റവും അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 പേര്‍. അതിന് ശേഷം ജൂലൈ 3ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button