ന്യൂഡൽഹി: ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്‌വേര്‍ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 25 ആപ്ലിക്കേഷനുകള്‍ ആണ് സുരക്ഷ ഭീഷണി മുൻനിർത്തി ഗൂഗിള്‍ നീക്കം ചെയ്തത്. ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ഈ ആപ്ലിക്കേഷനുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രധാനമായും ഫയല്‍മാനേജര്‍, ഫ്‌ളാഷ് ലൈറ്റ്, വാള്‍പേപ്പര്‍ മാനേജ്‌മെന്റ്, സ്‌ക്രീന്‍ ഷോട്ട്, വെതര്‍ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവയില്‍ അധികവും. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് അവ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍
1. സൂപ്പര്‍ വാള്‍പേപ്പര്‍ ഫ്‌ളാഷ് ലൈറ്റ്
2. പാഡെന്റഫ്
3. വാള്‍ പേപ്പര്‍ ലെവല്‍
4. കോണ്‍ടോര്‍ ലെവല്‍ വാള്‍പേപ്പര്‍
5. ഐ പ്ലെയര്‍ ആന്‍ഡ് ഐ വാള്‍പേപ്പര്‍
6. വിഡിയോ മേക്കര്‍
7. കളര്‍ വാള്‍പേപ്പര്‍
8. പെഡോമീറ്റര്‍
9. പവര്‍ഫുള്‍ ഫ്‌ളാഷ് ലൈറ്റ്
10. സൂപ്പര്‍ ബ്രൈറ്റ് ഫ്‌ളാഷ്‌ലൈറ്റ്
11. സൂപ്പര്‍ ഫ്‌ളാഷ് ലൈറ്റ്
12. സോളിറ്റൈയര്‍ ഗെയിം
13. ആക്വറേറ്റ് സ്‌കാനിംഗ് ഓഫ് ക്യൂആര്‍ കോഡ്
14.ക്ലാസിക് കാര്‍ഡ് ഗെയിം
15. ജങ്ക് ഫയല്‍ ക്ലീനിംഗ്
16. സിന്തറ്റിക് സെഡ്
17. ഫയല്‍ മാനേജര്‍
18. കോംപോസൈറ്റ് സെഡ്
19. സ്‌ക്രീന്‍ഷോട്ട് ക്യാപ്ചര്‍
20. ഡെയ്‌ലി ഹൊറോസ്‌കോപ്
21. വ്യുസിയാ റീഡര്‍
22. പ്ലസ് വെതര്‍
23. ആനിമി ലൈവ് വാള്‍പേപ്പര്‍
24. ഹെല്‍ത്ത് സ്റ്റെപ് കൗണ്ടര്‍
25. കോം.ടൈആപ്പ്. ഫിക്ഷന്‍
Post Your Comments