തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലീസുകാരുടെ യാത്രകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഡ്യൂട്ടി സ്ഥലത്തു നിന്നു പോലീസുകാര്‍ നേരെ വീട്ടിലേക്കു പോകണം. ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളും സന്ദർശിക്കുന്നത് ഒഴിവാക്കണം. കണ്ടെയ്ന്മെന്റ് സോണില്‍ അടക്കം ജോലി നോക്കുന്ന പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ജോലി നോക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ പോലീസുകാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments