മുംബൈ: മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 7074 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 295 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8671 ആയി. മുംബൈയില്‍ 24 മണിക്കൂറിനിടെ 1180 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 1071 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 68 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മുംബൈ നഗരത്തില്‍ ഇതുവരെ 82,814 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53,463 പേര്‍ രോഗമുക്തി നേടി.
Read also: കോവിഡ് രോഗി ഫലം വരുന്നതിന് മുൻപ് മുങ്ങി: പിടികൂടിയത് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും
അതേസമയം കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 1839 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Post Your Comments