തിരുവനന്തപുരം: കേരളത്തിൽ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നതും രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർക്ക് രോഗം ബാധിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തണം. ഇതിനോടൊപ്പം തന്നെ നിയന്ത്രണങ്ങൾ ശക്തമാക്കണം.സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ വ്യക്തമാക്കുന്നു.
Read also: രോഗം വ്യാപിപ്പിക്കാന്‍ ചിലർ മനഃപൂർവം ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി കടകംപള്ളി
വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ഇളവുകൾ നിർത്തി നിയമം കർശനമാക്കണം. ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങൾ. നിയന്ത്രണം കർശനമാക്കിയാലേ ആ ചിന്ത മാറുകയുള്ളൂ. ജനങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിതെന്നും ഐഎംഎ വ്യക്തമാക്കുന്നു.
Post Your Comments