News

കോവിഡിനു ശേഷം ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായി മാറാന്‍ ചൈന : ഇനി ചൈനയുടെ അടുത്ത ലക്ഷ്യം റഷ്യന്‍ അതിര്‍ത്തി

ന്യൂഡല്‍ഹി : കോവിഡിനു ശേഷം ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായി മാറാന്‍ ചൈന , ഇനി ചൈനയുടെ അടുത്ത ലക്ഷ്യം റഷ്യന്‍ അതിര്‍ത്തി.
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു തുറമുഖ നഗരത്തിന്റെ പേരില്‍ റഷ്യയുമായും ചൈനയുടെ ബന്ധം വഷളാവുന്നുവെന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. റഷ്യയുടെ പ്രദേശമായ വ്‌ലാഡിവോസ്റ്റോക്കിന്റെ 160-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ റഷ്യന്‍ എംബസി ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തു. ഈ വീഡിയോയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

read also :  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക് സന്ദര്‍ശനത്തിനു പിന്നില്‍ ഒരിഞ്ചു മണ്ണുപോലും വിട്ടുനല്‍കില്ലെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് : മിന്നല്‍ സന്ദര്‍ശനത്തിനു പിന്നിലും ദേശീയ സുരക്ഷാഉപദേഷ്ടാവായ അജിത് ഡോവല്‍ എന്ന ബുദ്ധി കേന്ദ്രം

ചൈനയില്‍ രാജവംശം നിലനിന്നിരുന്ന കാലത്ത് ‘ഹൈഷെന്‍വായ്’ എന്നറിയപ്പെട്ടിരുന്ന ഈ നഗരം കറുപ്പ് യുദ്ധാനന്തരം ചൈനയ്ക്ക് കൈമോശം വന്നതാണെന്നാണ് ചൈന പറയുന്നു. . കറുപ്പ് യുദ്ധത്തില്‍ ചൈന പരാജയപ്പെട്ടതോടെ ഈ സ്ഥലം അന്നത്തെ റഷ്യന്‍ സാമ്രാജ്യം അധീനതയിലാക്കുകയായിരുന്നു എന്നാണ് ചൈനയുടെ വാദം. റഷ്യയുമായുള്ള അതിര്‍ത്തി തര്‍ക്കം സോവിയറ്റ് യൂണിയന്റെ കാലത്ത് 1969ല്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നതാണ്. എന്നാല്‍ പിന്നീട് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഇന്ത്യയുമായി തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ഭൂട്ടാനിലും ചൈന അതിര്‍ത്തി കൈയ്യേറ്റത്തിന് മുതിര്‍ന്നിരുന്നു. നേപ്പാളിന്റെ ഒരു ഗ്രാമം കടന്ന് കയറിയതും വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. മേഖലയില്‍ അസമാധാനം സൃഷ്ടിക്കുന്നതില്‍ ചൈന ഒട്ടും പിന്നോട്ടം പോകില്ല എന്ന സൂചനയാണ് ഇപ്പോഴത്തെ പുതിയ സംഭവ വികാസങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button