വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലിഫോർണിയയിലെ ലാഗുന ബീച്ചിലാണ് സംഭവം. അവിടെയുണ്ടായിരുന്ന രക്ഷാസംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. വധൂവരന്മാർ ചിത്രങ്ങളെടുക്കാൻ തയാറായി നിൽക്കുമ്പോഴാണ് പാറക്കെട്ടിലേക്ക് തിരമാല അടിച്ചു കയറിയത്.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും കടലിലേക്ക് വീണു. ഫൊട്ടോഗ്രഫർ അറിയിച്ചതിനെ തുടർന്ന് രക്ഷാസംഘം നീന്തിയെത്തി ഇവരെ രക്ഷിച്ച് കരയിലേക്ക് കയറ്റി. ഇരുവർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ബീച്ചിലുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസം അടച്ചിട്ടശേഷമാണ് ബീച്ച് തുറന്നത്. വീഡിയോ കാണാം:
Post Your Comments