KeralaLatest NewsEntertainmentMovie Gossips

മറയ്‌ക്കേണ്ട ഭാഗങ്ങൾ മറയ്ക്കും ആവശ്യമായത് കാണിക്കും,നടി സാധിക വേണുഗോപാൽ

ഒരു ദിവസം താരം പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ അടികുറുപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി സാധിക വേണുഗോപാൽ. സിനിമക്ക് പുറമെ പരസ്യങ്ങളിലും ചാനൽ ഷോകളിലും പങ്കെടുക്കുന്ന താരത്തിന് അനേകം ആരാധകരുമുണ്ട്.മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപെട്ടത്. 2009 മുതൽ മോഡൽ രംഗത്തുള്ള താരം ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിൽ കൂടിയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.

നരവധി പരിപാടികളിൽ അവതാരകയായും എത്തുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കായി ഫോട്ടോകൾ പങ്കുവെക്കുന്ന താരം തന്റെ നിലപാടുകളിലും ഉറച്ചു നിൽക്കാറുണ്ട്. താൻ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് മോശമായ രീതിയിൽ കമന്റ് ഇടുന്നവർക്ക് മറുപടി കൊടുത്ത് താരം പല തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരത്തിന്റെ ഇഷ്ടമുള്ള വേഷം ശരിയാണ് എന്ന് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ഒരു ദിവസം താരം പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ അടികുറുപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എപ്പോളും മികച്ച സെക് സി വേഷം സാരിയാണെന്നും ഇതിൽ മറക്കേണ്ട ഭാഗങ്ങൾ മറയ്ക്കും ആവശ്യമായത് കാണിക്കും, സാരി വൈവിധ്യമാർന്നതാണെന്നും സാരി എല്ലാരുടെയും ശരീരത്തിനും മുഖത്തിനും ചേരുന്നതാണ് എന്നാണ് താരം ചിത്രത്തിന് ഒപ്പം അടിക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

shortlink

Post Your Comments


Back to top button