നടി അഹാന അയച്ചു തന്നൊരു ഫോട്ടോ പൂർണിമയെ കൂട്ടികൊണ്ടുപോയത് മറ്റൊരു ലോകത്തേയ്ക്ക് ആണ്. 16 വർഷങ്ങൾക്കു മുമ്പുള്ള ചിത്രത്തെക്കുറിച്ച് പൂർണിമ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ വസമാണ് ഒരു പഴയ ഫോട്ടോ അഹാന, പൂർണിമയ്ക്കു അയച്ചുകൊടുക്കുന്നത്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്. പഴയ ഓർമശേഖരത്തിൽ നിന്നും അഹാന നിന്നും അഹാന അയച്ചു തന്ന ചിത്രം തന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി എന്നാണ് പൂർണിമ കുറിച്ചത്
‘ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.’–പൂര്‍ണിമ കുറിച്ചു. നിങ്ങളും ഇതുപോലെ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന് പ്രേക്ഷകരോട് പൂർണിമ ചോദിക്കുന്നുണ്ട്.
Post Your Comments