COVID 19KeralaLatest NewsNews

പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് • ജില്ലയിൽ ഇന്നലെ(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്നലെ 53 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട് -3

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി(24 പുരുഷൻ)
കൊല്ലങ്കോട് നെന്മേനി സ്വദേശി (47 പുരുഷൻ)
ശ്രീകൃഷ്ണപുരം സ്വദേശി (59 പുരുഷൻ)

ഖത്തർ-1

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോങ്ങാട് സ്വദേശിനിയായ ഗർഭിണിയുടെ മകൻ (4).

കർണാടക-2
കുഴൽമന്ദം സ്വദേശികളായ ദമ്പതികൾ(31 പുരുഷൻ, 29 സ്ത്രീ)

സൗദി-5

കൊപ്പം മേൽമുറി സ്വദേശി(47 പുരുഷൻ)
മുതുതല സ്വദേശി(40 പുരുഷൻ)
വിളയൂർ സ്വദേശി(48 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശിയായ ഗർഭിണി(26)
റിയാദിൽ നിന്ന് വന്ന തെങ്കര സ്വദേശി (ഒരു വയസ്സ്‌, ആൺകുട്ടി). നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

യുഎഇ-3

തിരുവേഗപ്പുറ സ്വദേശി(45 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന കൊപ്പം സ്വദേശി(50 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന കൊപ്പം മേൽമുറി സ്വദേശി(53 പുരുഷൻ)

ഒമാൻ -3

പരുതൂർ സ്വദേശി(26 പുരുഷൻ)
കുമരനെല്ലൂർ സ്വദേശി (41 പുരുഷൻ).
കോട്ടായി സ്വദേശി (43 പുരുഷൻ). കുമരനെല്ലൂർ, കോട്ടായി സ്വദേശികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഡൽഹി-1

ഷൊർണൂർ സ്വദേശി(37 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 245 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ വീതം കളമശ്ശേരി, മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button