കുവൈറ്റ് : കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. തൃശൂര്‍ സ്വദേശി രാജന്‍ സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്. കുവൈറ്റ് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 290 ആയി.
കോവിഡ് ബാധിച്ച് ആലപ്പുഴ കായംകുളം സ്വദേശിയും നേരത്തെ മരിച്ചിരുന്നു. കായംകുളം ഇലിപ്പക്കുളം സ്വദേശി നദീര്‍ (55) ആണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 15 വര്‍ഷമായി സൗദിയിലുള്ള നദീര്‍ രണ്ടു വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടിലെത്തിയത്.
Post Your Comments