Latest NewsIndiaInternational

ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജപ്പാനും

ടോക്കിയോ: ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്‍. നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ജപ്പാനീസ് അംബാസിഡര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂണ്‍ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച സംഭാഷണത്തെ തുടര്‍ന്നാണ് സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച്‌ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.

ചൈന ഇന്ത്യയുടെ സ്ഥലം കയ്യേറി, ആരോ ഒരാള്‍ തീര്‍ച്ചയായും കള്ളം പറയുകയാണ്, വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി

എഫ്‌എസ് ശൃംഗ്ലയുമായി സംഭാഷണം നടത്തി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതിന് പ്രശംസിക്കുന്നു. ചര്‍ച്ചകളിലൂടെ നിയന്ത്രണ രേഖയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് ജപ്പാന്‍ പ്രതീക്ഷിക്കുന്നു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ അട്ടിമറിക്കാനുള്ള ഏകപക്ഷീയ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button