News

ഇന്നു മുതല്‍ അടുത്ത നാല് ദിവസം അതിശക്തമായ കാറ്റിന് സാധ്യത : കടലിനും മാറ്റം : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: ഇന്നുമുതല്‍ അതിശക്തമായ കാറ്റിന് സാധ്യത, കടലിനും മാറ്റം . മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം . തെക്ക് കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള കേരള തീരം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കലാവാസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തെക്ക് പടിഞ്ഞാറ് അറബിക്കടല്‍, മധ്യ അറബിക്കടല്‍, മഹാരാഷ്ട്ര തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. തെക്ക് കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക,കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ തെക്ക് പടിഞ്ഞാറ് അറബിക്കടല്‍, മധ്യ അറബിക്കടല്‍, മഹാരാഷ്ട്ര തെക്ക് ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മിറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. മധ്യബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

അഞ്ച്, ആറ് ഏഴ് തീയതികളില്‍ തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. വടക്ക് അറബിക്കടല്‍, മഹാരാഷ്ട്ര തെക്ക്ഗുജറാത്ത് തീരം, മധ്യബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ മി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശും.

shortlink

Related Articles

Post Your Comments

Related Articles


Back to top button