ഹൈദരാബാദ്: അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ വ്യാഴാഴ്ചയാണ് സംഭവം. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ ഇയാളെ അവര്‍ അവഗണിച്ചതായും വീട്ടില്‍ മറ്റൊരാളെ കണ്ടെന്നും പൊലീസ് പറയുന്നു. യുവതി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടവർ ആയിരുന്നു രണ്ടു പുരുഷ സുഹൃത്തുക്കളും.
യുവതി ഇയാളെ പരിഗണിക്കാതെ മറ്റേ ആളെ പരിഗണിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സിത്രീയുമായുള്ള വാക് തര്‍ക്കത്തിനൊടുവില്‍ പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത് കൂടാതെ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്ന ആളിന്റെ കഴുത്തും ഇയാൾ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു.
പ്രസവ വാര്‍ഡില്‍ കഴിഞ്ഞ ഗർഭിണിക്ക് കോവിഡ് , മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനില്‍
സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാൾ വെളിപ്പെടുത്തിയത്. എന്നാൽ എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
Post Your Comments