ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമായി എന്ന അവകാശവാദവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജൂണില്‍ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 50000 കടക്കുമെന്ന പ്രവചനം തെറ്റിയെന്നും റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 26,000 മാത്രമാണെന്നും കേജ്രിവാള് പറഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 87,000 കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മാത്രം 2,199 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 62 പേര് മരിച്ചു. കോവിഡ് പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. മുന്‍പ് 100 പേരുടെ പരിശോധനാ ഫലങ്ങളില്‍ 31 പോസിറ്റീവ് കേസുകള്‍ ഉണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ നൂറുപേരെ പരിശോധിക്കുമ്പോള്‍ 13 പോസിറ്റീവ് കേസുകള്‍ ആയി കുറഞ്ഞിട്ടുണ്ടെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
Post Your Comments