ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന മുന്നറിയിപ്പുമായി ചൈന. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
Read also: പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഗുണ്ടാരാജിന് തെളിവാണെന്ന വിമർശനവുമായി രാഹുല്‍ ഗാന്ധി
ഇന്ന് രാവിലെയാണ് മോദി ലഡാക്കില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരേസന മേധാവി മുകുന്ദ് നരവനെയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ലഡാക്കിലെ ലേയില്‍ ആണ് സന്ദര്‍ശനം നടത്തിയത്.ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
Post Your Comments