ന്യൂഡല്‍ഹി • മൂന്ന് ദിവസം മുന്‍പാണ് ഇന്ത്യൻ സൈബർ സ്പേസിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനായി 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചത്.
ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സേനയും തമ്മിലുള്ള ‘അക്രമാസക്തമായ മുഖാമുഖ’ത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതിന് പ്രതികാരമായി ഇന്ത്യയിലെ സീ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ WION ന്റെ വെബ്‌സൈറ്റായ www.wionews.com- ലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ് ചൈന.
ചൈനയിലെ ഇന്റർനെറ്റ് മോണിറ്ററിംഗ് വാച്ച്ഡോഗായ Greatfire.org, ചൈനയിൽ WION പൂർണ്ണമായും തടഞ്ഞുവെന്ന് സ്ഥിരീകരിച്ചു.
ചൈനയിലെ ഇന്റർനെറ്റ് സെൻസർഷിപ്പിന്റെ അന്താരാഷ്ട്ര ഡാറ്റാബേസായി ഗ്രേറ്റ്ഫയർ.ഓർഗ് മാറിയിട്ടുണ്ട്, കൂടാതെ ഡിജിറ്റൽ സെൻസർഷിപ്പ് ട്രാക്കുചെയ്യുന്നതിനും ഗവേഷകർ ഇത് ഉപയോഗിക്കുന്നു.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ, ചൈനയുടെ മൂടിവയ്ക്കലിനെക്കുറിച്ച് വിയോണ്‍ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നിരവധി തവണ വിയോണ്‍ ബീജിംഗിന്റെ അതൃപ്തിയ്ക്ക് പാത്രമായിട്ടുണ്ട്.
മാർച്ചിൽ, ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് – ഷാവോ ലിജിയാൻ, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ WION നെ ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യയിലെ ചൈനീസ് നയതന്ത്രജ്ഞരും WION നെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.
സീ ന്യൂസ് ഇംഗ്ലിഷിന് പകരമായി 2016 ല്‍ എസ്സെല്‍ ഗ്രൂപ്പ് അവതരിപ്പിച്ച ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് വിയോണ്‍. ആഗോള വാർത്തകളും പ്രശ്നങ്ങളും ചാനല്‍ കൈകാര്യം ചെയ്യുന്നു.
Post Your Comments