കണ്ണൂര്‍: കണ്ണൂര്‍ കീഴ്പ്പള്ളി പുതിയങ്ങാടിയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയങ്ങാടിയിലെ കൊട്ടാരത്തില്‍ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇരിട്ടി അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. മദ്യപിച്ച് കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യക്കെതിരെ പാക് ഭീകരരെ കൂട്ടുപിടിച്ച് ചൈന ;ഭീകരസംഘടനകളുമായി ചൈനീസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
ചൊവ്വാഴ്ച രാവിലെ മുതല്‍ ബിജുവിനെ കാണാതായിരുന്നു. തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. 10 കോലോളം ആഴമുള്ള കിണറ്റില്‍ നാല് കോലോളം വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറ്റിലെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയത്. ടി മോഹനന്, വിജീഷ് കെവി, സന്ദീപ് പിആര്‍, ആദര്‍ശ് എ, വിഷ്ണു പ്രകാശ്, പ്രവീണ്‍കുമാര്‍, രമേശ് കുമാര്‍, ജോജോ എംഎ തുടങ്ങിയവര്‍ തിരച്ചിലിന് നേതൃത്വം നല്കി.
Post Your Comments