ന്യൂഡല്‍ഹി: വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതൊരു ഡിജിറ്റല്‍ മിന്നലാക്രമണമായിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാം എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ദുഷ്ടലാക്കോടെ ഇന്ത്യയെ ആരെങ്കിലും നോക്കിയാല്‍ തക്കതായ മറുപടി നല്‍കും. നമ്മുടെ 20 ജവാന്മാര് ജീവത്യാഗം നടത്തിയിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് നഷ്ടം ഇരട്ടിയാണ്. അവരുടെ ഒരു കണക്കുകളും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും
ടിക് ടോക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ഹലോ, കാം സ്കാനര്‍, എക്സെന്‍ഡര്‍, വി ചാറ്റ്, വെയ്ബോ, വൈറസ് ക്ലീനര്‍, ക്ലീന്‍ മാസ്റ്റര്‍, എംഐ വീഡിയോ കോള്‍-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടര്‍, ക്യുക്യു മ്യൂസിക്, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, വിമേറ്റ്, വിഗോ വീഡിയോ, വണ്ടര്‍ കാമറ തുടങ്ങിയ 59 അപ്പുകളാണ് നിരോധിച്ചത്.
Post Your Comments