Latest NewsInternational

മ്യാന്‍മറില്‍ വൻ ഖനി അപകടം; 162 പേര്‍ കൊല്ലപ്പെട്ടു; 200 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി

നായ്പിതോ: മ്യാന്‍മറില്‍ ഖനി അപകടം. അപകടത്തില്‍ 162 ഓളം പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മ്യാന്‍മറില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.മഴ പെയ്തതിനെ തുടര്‍ന്ന് അടര്‍ന്നു വീണ കല്ലുകള്‍ പെറുക്കുന്നതിനിടെയിലായിരുന്നു ഖനി ഇടിഞ്ഞു വീണ് അപകടമുണ്ടായത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഈ ഖനിയില്‍ തൊഴില്‍ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്.

‘കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹത’, അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ഇന്ത്യക്ക് വിജയം,​ ഇറ്റലിയുടെ വാദം തള്ളി

പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015-ല്‍ 116 പേര്‍ക്ക് ഒരപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

shortlink

Post Your Comments


Back to top button