തിരുവനന്തപുരം: സംസ്ഥാനത്ത് 55 പദ്ധതികള്‍ക്ക് അനുമതി , ധനാനുമതി നല്‍കി കിഫ്ബി. ജൂണ്‍ 30ന് നടന്ന കിഫ് ബോര്‍ഡ് യോഗത്തിലാണ് മൂന്ന് പദ്ധതികള്‍ക്ക് ധനാനുമതി നല്‍കിയത്. ഇതില്‍ അഴിക്കോട് – മുനമ്പം പാലത്തിന്റെ നിര്‍മ്മാണം, പെരുമാട്ടി – പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു. ആകെ 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 39-ആം കിഫ് ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയിട്ടുള്ളത്.
ജൂണ്‍ 29 ന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ആകെ 1530.32 കോടി രൂപയ്ക്കുള്ള 52 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുള്‍പ്പെടെ നാളിതുവരെ, വിവിധ വകുപ്പുകള്‍ക്കായി ആകെ 42,405.20 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നല്‍കാനായി അംഗീകരിച്ചിട്ടുള്ളതാണ്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെത്തുക 56,393.83 കോടി രൂപയാണ്.
Post Your Comments