Latest NewsKeralaNews

മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തെ കുറിച്ചും എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ചും വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണെന്നും അതിനാല്‍തന്നെ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോസ് കെ മാണി. തങ്ങളെ കുറിച്ചുള്ള എല്‍ഡിഎഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിതന്നെയെന്നും ഇത് സംബന്ധിച്ച് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നായിരുന്നു പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരിയുടെ പരാമര്‍ശം. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

അതേസമയം യുഡിഎഫിലെ നിലവിലെ പ്രതിസന്ധിയും നിലവില്‍ കേരളത്തില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്യും. എല്‍ഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എല്‍ഡിഎഫ് അഭിപ്രായം പറയുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button