KeralaLatest NewsNews

മത്സ്യത്തൊഴിലാളികള്‍ക്ക് മഴ കോട്ടുകള്‍ വിതരണം ചെയ്തു

തൃശൂര്‍: മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലും സംയുക്തമായി മത്സ്യത്തൊഴിലാളികള്‍ക്കു മഴ കോട്ടുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യഫെഡ് അംഗങ്ങളായ 1200ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി മഴക്കോട്ടുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ മുഖ്യാതിഥിയായി. മണപ്പുറം നടത്തിവരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെ പ്രതാപന്‍ അഭിനന്ദിച്ചു. വലപ്പാട് സരോജിനി പത്മനാഭന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ലയണ്‍സ് ക്ലബ് ഭാരവാഹികളേയും എംപി ആദരിച്ചു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318ഡിയുടെ സഹകരണത്തോടെയാണ് മണപ്പുറം ഫൗണ്ടേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ലയണ്‍സ് ക്ലബ് ഗവര്‍ണര്‍ സാജു ആന്റണി പത്താടന്‍ പദ്ധതി വിശദീകരിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ കെ എം അഷ്‌റഫ് നന്ദി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ഇന്‍ ചാര്‍ജ് ജോര്‍ജ് ഡി ദാസ്, ലയണ്‍സ് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറേലി, ലയണ്‍സ് സെക്കന്‍ഡ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍, മത്സ്യഫെഡ് ജില്ലാ ഡയറ ക്ടർ പി ഗീത എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button