ന്യൂഡല്‍ഹി : ജനകീയ ആപ്പായ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചെങ്കിലും ശക്തമായി തിരിച്ചുവരവിനൊരുങ്ങി ചൈന, ഇന്ത്യന്‍ ഭാഷകളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍. ഇംഗ്ലിഷിനു പുറമേ തമിഴ്, ഹിന്ദി, ബംഗാളി, ഉര്‍ദു, നേപ്പാളി, സിംഹള ഭാഷകളിലുള്ള പരിപാടികളാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ലക്ഷ്യമിട്ട് ചൈന പ്രക്ഷേപണം ചെയ്യുന്നത്. ഈ പ്രക്ഷേപണങ്ങളില്‍ പലതും കേരളത്തിലും വ്യക്തമായി കേള്‍ക്കാം, പ്രത്യേകിച്ച് തമിഴ്.
ഔദ്യോഗിക പ്രസ്താവനകളും സ്ഥിതിവിവര കണക്കുകളും മാത്രമാക്കാതെ സംഗീതം, പാചകം, സാഹിത്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോളശക്തിയാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചൈന തങ്ങളുടെ സംസ്‌കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ രൂപീകരിച്ചതാണ് ചൈന മീഡിയ ഗ്രൂപ്.
റേഡിയോ, ടെലിവിഷന്‍, വെബ്, നവ മാധ്യമങ്ങള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ചൈന മീഡിയ ഗ്രൂപ്പ് അവരുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. അതിന്റെ ഭാഗമാണ് ചൈന റേഡിയോ ഇന്റര്‍നാഷനലും.
Post Your Comments