Latest NewsNewsEntertainment

ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാൻ; പലതും ടാർഗറ്റ് വച്ചായിരുന്നു – ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ കണ്ണീരോടെയാണ് താരം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. .പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ഏറ്റവും ചെറിയ നടനാണ് ഞാൻ.

ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ എന്റെ പതിവായ കെഎസ്ആർടിസി മൂലമായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്.- ടിനി ടോം പറയുന്നു ‘ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ .മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം പറയുന്നു.ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ട ഒരാളാണ് ഞാൻ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ ഉള്ള തീരുമാനത്തിലാണ് ടിനി ടോം.

സുരേഷ് ഗോപി ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ജീവിതത്തിൽ ഏറെ സ്വാധിനിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് സുരേഷ്‌ഗോപി.അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ ഇട്ടാൽ അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കും,അതുപോലെ ശൈലജ ടീച്ചറെ പ്രകീർത്തിച്ച് പോസ്റ്റ് ഇട്ടാൽ ഞാൻ കമ്മിയാകും. ഒരു രാഷ്ട്രീയപാർട്ടിയിലും വിശ്വസിക്കാത്ത ഒരാളാണ് ഞാൻ.

ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും ഒരു ഭാര്യയും ഭർത്താവും ചേർന്ന് പച്ചത്തെറി എന്നെ ഫോണിൽ വിളിച്ചു. ഞാൻ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചു വിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവർ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവർക്ക് മനസ്സിലായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നത് ഞാൻ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.’–ടിനി ടോം പറയുന്നു. ‘ഈ വിഷയത്തിൽ ഞാൻ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്.എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവർക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്.’–ടിനി ടോം.

ഒരുപാട് വേദനയോടെ ആണ് അദ്ദേഹം തനിക്ക് സംഭവിച്ച സൈബർ ആക്രമണത്തെ പറ്റി ഫേസ്ബുക്കിൽ വിവരിച്ചതും.തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പുക്കവർക്ക് തക്കതായ ശിക്ഷ ലഭിക്കും. ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എനിക്കൊപ്പം കൂടെ ഉണ്ട് ടിനി ടോം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button