ബ്രസീലിയ : ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു. ബ്രസീലിലെ സാവോപോളയിലായിരുന്നു സംഭവം. സിഎൻഎൻ ന്യൂസ് റിപ്പോർട്ടറയാ ബ്രൂണ മസെഡോ ആണ് കൊള്ളയടിക്കപ്പെട്ടത്. ഇവിടെ തെതെ നദിയില്‍ വെളളം ഉയരുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ബ്രൂണ ഉൾപ്പെടുന്ന മാധ്യമസംഘം. ബണ്ടേയ്റസ് ബ്രിഡ്ജിനു സമീപത്തായി നിന്ന് ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് നേരെ അതിക്രമം നടന്നത്.
സ്റ്റുഡിയോയിലെ ചാനൽ വാർത്താ അവതാരകന്‍റെ ചോദ്യങ്ങൾക്ക് ലൈവിൽ മറുപടി നൽകുകയായിരുന്നു ബ്രൂണ. ഇതിനിടെ പുറകിൽ നിന്നായി ഒരാൾ മാധ്യമപ്രവർത്തകയുടെ അരികിലേക്ക് എത്തുകയായിരുന്നു. ബ്രൂണ ഇയാളോട് എന്തോ സംസാരിച്ച് തന്‍റെ ജോലി തുടരുകയും ചെയ്തു.
എന്നാൽ ഇതിനിടെ ഇയാൾ പെട്ടെന്ന് കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ കാണപ്പെട്ട അക്രമി മാധ്യമപ്രവർത്തകയുടെ രണ്ട് മൊബൈൽ ഫോണുകളുമായാണ് കടന്നു കളഞ്ഞത്. ഈ ദൃശ്യങ്ങളൊക്കെ ചാനൽ ക്യാമറയിൽ പതിയുകയും ചെയ്തു. സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകർ പറയുന്നത്.
Post Your Comments