KeralaLatest NewsNews

ഇന്ന് ഡോക്ഡേർസ് ഡേ: ലോകമെമ്പാടുമുള്ള ഡോക്ടർമാരോട് നന്ദി പറഞ്ഞു ലാലേട്ടൻ

ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന്… ഒരുപക്ഷെ ആതുര ശുശൂഷ രംഗത്ത് ലോകമിന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി.ഈ ഒരു ലോക്ക് ഡൗൺ കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മലയാളത്തിലെ മഹാ നടൻ ലാലേട്ടൻ എത്തിയിരിക്കുകയാണ്.കോവിഡ് സാഹചര്യത്തിൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യവകുപ്പിനും കേരള സർക്കാരിനും തന്റെ കേരള ജനതയ്ക്കും വേണ്ട സഹായങ്ങൾ എത്തിച്ച വ്യക്തിത്വം കൂടിയാണ് മോഹൻലാൽ എന്ന നടൻ..

അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ ഡോക്ടർമാർക്കായുള്ള സന്ദേശം വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒന്നാണ്,vഇന്ന് ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിൽ തുടങ്ങി ഇന്ന് സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു വിപത്തായി അത് മാറിയിരിക്കുന്നു.നമ്മൾ അതിനെതിരെ പോരാടുന്നു.നമ്മുടെ ഈ പോരാട്ടത്തിൽ മുൻനിര പോരാളികൾ ആരോഗ്യമേഖല പ്രവർത്തകർ തന്നെയാണ്.ഇതിൽ ഡോക്ടർമാരുടെ ത്യാഗോജ്വല പങ്ക് ഒരിക്കലും വിസ്മരിക്കാൻ പറ്റില്ല.

ആയിരത്തോളം ഡോക്ടർമാർ ഈ മഹാമാരിയോട് പോരാടി വീരമൃതു വരിച്ചവരാണ്.
എന്നിട്ടും പോർമുകത്ത് നിന്ന് ഒളിച്ചോടാതെ വർദ്ധിച്ച വീര്യത്തോടെ പോരാട്ടം തുടരുന്നു.
നമ്മൾ ഓരോരുത്തരും ഡോക്ടർമാരുടെ ത്യാഗത്തിനു മുന്നിൽ കടപ്പെട്ടിരിക്കുന്നു മാസങ്ങളോളം തങ്ങളുടെ കുടുംബത്തെയും ഓർക്കാതെ രോഗാണുവിനെ തോല്പിച്ചും രോഗവ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവർത്തനം വിസ്മരിച്ചുകൂടാ…

നമുക്കോരോരുത്തർക്കും ഇന്നോരു പ്രതിജ്ഞ എടുക്കാം ആരോഗ്യമേഖല പ്രവർത്തകരുടെ മനോവീര്യം കെടുത്താതെയും അവർക്ക് അയമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കം അവരെ നമുക്ക് ചേർത്ത് നിർത്താം… സ്നേഹിക്കാം… ഡോക്ടർസ് ഡേ ആയി ആചരിക്കുന്ന ഈ ദിനത്തിൽ വിഷമിക്കുന്നവരുടെയും വേദനിപ്പിക്കുന്നവരുടെയും കൈത്താങ്ങായി അവർക്ക് ഒരു ആശ്വാസമായി പ്രവർത്തിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ഭാവുകങ്ങൾ.

ഇതായിരുന്നു ഡോക്ടർസ് ദിനത്തിൽ ലാലേട്ടൻ നമ്മുടെ ആരോഗ്യമേഖലയിലെ സഹോദരങ്ങൾക്കായി പറഞ്ഞ വാക്കുകൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button