Latest NewsKeralaNewsIndia

വിവാഹവാഗ്ദാനം നല്‍കി സംവിധായകന്‍ പീഡിപ്പിച്ചു : ബന്ധുവിന് കാഴ്ചവെച്ചു : പരാതിയുമായി സിനിമാപ്രവര്‍ത്തക

 

അഹമ്മദാബാദ്: വിവാഹവാഗ്ദാനം നല്‍കി സംവിധായകന്‍ പീഡിപ്പിച്ചു , ബന്ധുവിന് കാഴ്ചവെച്ചു . പരാതിയുമായി സിനിമാപ്രവര്‍ത്തക  18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ രംഗത്ത് വന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി പരാതിയില്‍ പറയുന്നു. സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also : പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിനോട് ജയിലിൽ എത്തി പ്രതികാരം ചെയ്‌ത്‌ സഹോദരൻ; ഞെട്ടിക്കുന്ന പ്രതികാര കഥ ഇങ്ങനെ

ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

പിന്നീട് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവര്‍ക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button