വാഷിംങ്ടണ്‍ : ചൈനക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അമേരിക്കൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് ചൈനയോടുള്ള ദേഷ്യം കൂടി വരികയാണെന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തേയും ട്രംപ്
ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നില്ലെന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ചൈനക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
”അമേരിക്കയില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ വ്യാപിക്കുകയാണ്. ഇത് കാണുമ്പോള്‍ തനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ ദേഷ്യം . തോന്നുകയാണ്. ആളുകള്‍ക്ക് അത് കാണാന്‍ കഴിയുമെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.
കൊവിഡ് വിഷയത്തില്‍ അമേരിക്ക ചൈനക്കെതിരെയും ചൈന അമേരിക്കക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ചൈനയുടെ സൃഷ്ടിയാണ് കൊവിഡ് വൈറസെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അത് അവഗണിക്കുകയായിരുന്നു എന്നാണ് ചൈനയുടെ വാദം.
Post Your Comments