ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന്‍ ലഭ്യമായാല്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. വാക്‌സിൻ വിതരണത്തിന് നാല് മാര്‍ഗ നിര്‍ദ്ദേശ തത്വങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
Read also: ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യക്കെതിരെ സമാന നടപടിയുമായി ചൈന
ഒന്നാമത്തേതിൽ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയ്ക്ക് പുറത്തുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, സാധാരണക്കാരില്‍ രോഗ സാദ്ധ്യതയുള്ളവര്‍ തുടങ്ങി രോഗസാദ്ധ്യത കൂടുതലുള്ളവരെ കണ്ടെത്തി മുന്‍ഗണന നല്‍കി ആദ്യം വാക്‌സിന്‍ നൽകും. ‘ആര്‍ക്കും എവിടേയും ‘ എന്ന നിലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തുക, വാക്‌സിന്‍ താങ്ങാനാവുന്ന ചെലവില്‍ സാര്‍വത്രികമായി ലഭ്യമാക്കുക, വാക്‌സിന്‍ നിര്‍മാണം മുതല്‍ നല്‍കുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുംസാങ്കേതിക വിദ്യയുടെ സഹായവും, യഥാസമയ നിരീക്ഷണവും ഏര്‍പ്പെടുത്തുക എന്നിവയാണ് തത്വങ്ങള്‍.
Post Your Comments