കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് കുതിപ്പ് രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 611 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്ക ജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളില്‍ ഇതുവരെ 19,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12,528 പേര്‍ രോഗമുക്തരായെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 683 ആയി ഉയര്‍ന്നു.
പ്രതിദിനം 500 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്ന പശ്ചിമ ബംഗാളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാതിരുന്നതാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായത്. രോഗ വ്യാപനം രൂക്ഷമായിരുന്നിട്ടു പോലും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാത്തത് മരണ നിരക്ക് ഉയരാനും കാരണമായിട്ടുണ്ട്.
Post Your Comments